കിഴക്കേ കല്ലട ഗ്രാമ പഞ്ചായത്തിൽ കാൻസർ കെയർ കാമ്പയിൻ സംഘടിപ്പിച്ചു
1511359
Wednesday, February 5, 2025 6:16 AM IST
കുണ്ടറ :കാൻസർ ദിനാചരണ ഭാഗമായി കിഴക്കേ കല്ലട ഗ്രാമ പഞ്ചായത്തും കുടുംബ ആര്യോഗ്യ കേന്ദ്രവും സംഘടിപ്പിച്ച കാൻസർ കെയർ കാമ്പയിൻ കിഴക്കേ കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജി. ലാലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാജു ലോറൻസ് അധ്യക്ഷതവഹിച്ചു.
മെഡിക്കൽ ഓഫീസർ ഡോ. ജിരൻ ക്ലാസ് എടുത്തു. കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രുതി, ഡോ. കെവിൻ, പഞ്ചായത്ത് സെക്രട്ടറി സുചിത്രാദേവി,
ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിനുമോൾ, ജയ, ഷീജ അക്ഷയ്, നീതുമോൾ, അഞ്ജലി മേരി എന്നിവർ പ്രസംഗിച്ചു.