ഫാത്തിമ മാതാ നാഷണൽ കോളജിൽ ഫോട്ടോ പ്രദർശനം ഇന്നുമുതൽ
1511357
Wednesday, February 5, 2025 6:08 AM IST
കൊല്ലം: ഫാത്തിമ മാതാ നാഷണൽ കോളജിലെ സസ്യശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നുമുതൽഏഴുവരെ തീയതികളിലായി നേച്ചർ ആന്റ് വൈൽഡ് ലൈഫ് ഫോട്ടോ പ്രദർശനം നടത്തുന്നു.
പ്രമുഖ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരുടെ ഫോട്ടോ പ്രദർശനത്തോടൊപ്പം വിദ്യാർഥികൾ സംഘടിപ്പിക്കുന്ന സയൻസ് എക്സിബിഷൻ, പച്ചക്കറി വിത്തുകൾ, തൈകൾ, ഹെർബൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വിപണനവും അതോടൊപ്പം കേരളത്തിന്റെ തനത് വിഭവങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഫുഡ് ഫെസ്റ്റും ഉണ്ടായിരിക്കും.
ഇന്ന് രാവിലെ 10ന് ഉദ്ഘാടനം ചെയ്യുന്നപരിപാടിയിൽ ഫോട്ടോ പ്രദർശനം ഉണ്ടായിരിക്കും. നാളെ രാവിലെ പത്തിന് നടക്കുന്നസംവാദത്തിൽ ചിത്രങ്ങളുടെ ഉടമകളായ ഫോട്ടോഗ്രാഫർമാരെ നേരിട്ട് കാണുന്നതിനും അനുഭവങ്ങൾ പങ്കു വയ്ക്കുന്നതിനും അവസരം ലഭിക്കും. കൂടാതെ വിദ്യാർഥികൾക്കായി ഇതിൽ ഫോട്ടോഗ്രാഫി ഫീൽ എന്നീ ഇനങ്ങളിൽ മത്സരങ്ങൾ ഉണ്ടായിരിക്കും.
ബിഷപ് ജെറോം ഹാളിൽ നടക്കുന്ന പ്രദർശനസമയം രാവിലെ10മുതൽവൈകുന്നേരംനാലുവരെയാണ്. പൊതുജനങ്ങൾക്കും സ്കൂൾ കോളജ് വിദ്യാർഥികൾക്കും പ്രദർശനം കാണാൻ സൗകര്യമൊരുക്കിയിട്ടുണ്ട് .സമാപനദിവസം നടക്കുന്ന പൊതുസമ്മേളനത്തിൽ വനം വന്യജീവി ഫോട്ടോഗ്രാഫർ സാലി പാലോട് മുഖ്യാതിഥി ആയിരിക്കും.