അറിവിനൊപ്പം വിനയവും വർധിപ്പിക്കണം: ഡോ. മുഹമ്മദ് കുഞ്ഞു സഖാഫി
1511364
Wednesday, February 5, 2025 6:16 AM IST
കൊല്ലം : അറിവിനൊപ്പം വിനയവുംവർധിപ്പിക്കാൻ ശ്രമിക്കണമെന്ന് ഖാദിസിയ്യ ജനറൽ സെക്രട്ടറിയും സമസ്ത ജില്ലാ ജനറൽ സെക്രട്ടറിയുമായ ഡോ മുഹമ്മദ് കുഞ്ഞു സഖാഫി ആവശ്യപ്പെട്ടു. അറിവ് നേടുമ്പോഴാണ് മനുഷ്യൻ യഥാർഥമനുഷ്യനാകുന്നത്. ഖാദിസിയ്യയുടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ഉയർന്ന മതപഠനം പൂർത്തിയാക്കിയ പെൺകുട്ടികൾക്ക് നൽകുന്ന ജൗഹരിയ്യ എന്ന ബിരുദദാനം നടത്തിയ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
സമ്മേളന ഭാഗമായി 130 ജൗഹരിയകൾക്കും ഖുർആൻ മനപ്പാഠമാക്കിയ 15 പെൺകുട്ടികളായ ഹാഫിളത്തുകൾക്കുമാണ്ഇന്നലെ സനദ് നൽകിയത്.സിറാജുൽ ഉലമ പി .എ. ഹൈദ്രോസ് മുസ്ലിയാർ, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി ,അഹമ്മദ് സഖാഫി,അംജദ് ജൗഹരി ,ബഷീർ മുസ്ലിയാർ,ഡോ. ജുനൈദ് ജൗഹരിതുടങ്ങിയവർ പ്രസംഗിച്ചു.