പള്ളിക്കലാറിന്റെ കൈവഴികൾ ശുചീകരിച്ച് സന്നദ്ധ പ്രവർത്തകർ
1510752
Monday, February 3, 2025 6:28 AM IST
കരുനാഗപ്പള്ളി: രാജ്യാന്തര തണ്ണീർത്തട ദിനത്തിൽ പള്ളിക്കലാറിന്റെ കൈവഴികൾ ശുചീകരിച്ച് കേരള യൂത്ത് പ്രമോഷൻ കൗൺസിൽ പ്രവർത്തകർ.
പാരിസ്ഥിതിക സംതുലനത്തിൽ തണ്ണീർത്തടങ്ങൾ നിർവഹിക്കുന്ന ധർമങ്ങൾ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും ജലശുചീകരണം, വെള്ളപ്പൊക്ക നിയന്ത്രണം, തീരസംരക്ഷണം എന്നിവ ഉറപ്പാക്കാനുമുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് സബർമതി ഗ്രന്ഥശാലയുടെ സഹകരണത്തോടെ പള്ളിക്കലാറിന്റെ കൈവഴികൾ ശുചീകരിച്ചത്.
കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത്മിഷ ഉദ്ഘാടനം ചെയ്തു.സുധീർഗുരുകുലം, ശബരീനാഥ്, മുഹമ്മദ് സലിംഖാൻ, സബർമതി ഗ്രന്ഥശാല സെക്രട്ടറി വി.ആർ. ഹരികൃഷ്ണൻ, ഭാരവാഹികളായ സുനിൽ പൂമുറ്റം, ഗോപൻ ചക്കാലയിൽ, അലൻ, മഹേഷ്കൃഷ്ണ, സുലൈമാൻ എന്നിവർ നേതൃത്വം നൽകി.