കിഴക്കേ കല്ലടയിൽ സബ്ട്രഷറി ആരംഭിക്കണം: കെഎസ്എസ്പിയു
1511040
Tuesday, February 4, 2025 7:34 AM IST
കുണ്ടറ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കിഴക്കേ കല്ലട യൂണിറ്റ് വാർഷികം ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രവീന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. എസ്. പ്രേംകുമാർ, സെക്രട്ടറി രാജേന്ദ്രൻ ചാക്കേൽ എന്നിവർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ഡോ. പാർവതി അനിൽകുമാർ, ഡോ. ഗ്രീഷ്മ പ്രസാദ്, ഡോ. എ.ജി. അപർണ എന്നിവരെ ആദരിച്ചു. കിഴക്കേ കല്ലട പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ലാലി മുഖ്യ പ്രഭാഷണം നടത്തി. ചിറ്റുമല ബ്ലോക്ക് സെക്രട്ടറി ജി. രാധാകൃഷ്ണൻ, കിഴക്കേ കല്ലട പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പാട്ടത്തിൽ സുനിൽകുമാർ, എം.എസ്. അനിൽകുമാർ, പി. ജസീന്ത, ആർ. ഐഷ, ലതികാ അശോകൻ എന്നിവർ പ്രസംഗിച്ചു.കിഴക്കേ കല്ലടയിൽ സബ്ട്രഷറിയും സബ് രജിസ്ട്രാർ ഓഫീസും അനുവദിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ഭാരവാഹികളായി ആർ. രവീന്ദ്രൻ നായർ- പ്രസിഡന്റ്, ടി. രാജേന്ദ്രൻ ചാക്കേൽ -സെക്രട്ടറി, ജെ. കമലാസനൻ - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.