പൂയപ്പള്ളി റേഷൻ കടയ്ക്കു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു
1511041
Tuesday, February 4, 2025 7:34 AM IST
ചാത്തന്നൂർ: പൂയപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പൂയപ്പള്ളിയിലെ റേഷൻ കടയ്ക്ക് മുന്നിൽ പ്രതിഷേ ധ ധർണ സംഘടിപ്പിച്ചു. ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജുവിശ്വരാജൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് കെ. ബിനോയി അധ്യക്ഷത വഹിച്ചു. പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് എസ്.മായ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ചെങ്കുളം ബി. ബിനോയി, പി.ഒ. മാണി, രാജു ചാവടി, ചിറക്കട നിസാർ, സി.വൈ.റോയി, കൊട്ടറ വാസുദേവൻ പിള്ള, വിഷ്ണു നമ്പൂതിരി, ടി. പ്രസന്നകുമാർ, ഷാജിമോൻ, അനിൽ മംഗലത്ത്, പ്രശാന്തകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രതിഷേധ ധർണയ്ക്ക് വിപിൻ റോയ്, സിനു മരുതമൺ പള്ളി, ഫിലിപ്പ്, ജോൺകുട്ടി, കെ. തങ്കച്ചൻ, അച്ചൻകുഞ്ഞ്, ബിനു അലക്സ്, ഗുരുപ്രസാദ്, മണ്ഡലം വാർഡ് കമ്മിറ്റി ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.