കൊ​ല്ലം: ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ​റേ​ഷ​നി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചെ​ന്നും പൊ​തു​ജ​ന​ങ്ങ​ളും ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളും ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും കോ​ര്‍​പ​റേ​ഷ​ന്‍ എം​ഡി മു​ന്ന​റി​യി​പ്പ് ന​ല്‍​കി. കാ​ഷ്യൂ കോ​ര്‍​പ്പ​റേ​ഷ​നി​ലേ​ക്കു​ള്ള എ​ല്ലാ നി​യ​മ​ന​ങ്ങ​ളും കേ​ര​ള പ​ബ്ലി​ക് സ​ര്‍​വീ​സ് ക​മ്മീ​ഷ​ന്‍, കേ​ര​ള പ​ബ്ലി​ക് സ​ര്‍​വീ​സ് എ​ന്‍റ​ര്‍​പ്രൈ​സ് സെ​ല​ക്ഷ​ന്‍ റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ര്‍​ഡ് എ​ന്നി​വ മു​ഖേ​ന​യാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.