ഗവ. നഴ്സസ് യൂണിയൻ ജില്ലാ സമ്മേളനം നടത്തി
1511038
Tuesday, February 4, 2025 7:34 AM IST
കൊട്ടിയം: കേരള ഗവൺമെന്റ് നഴ്സസ് യൂണിയന്റെ 37ാം ജില്ലാ സമ്മേളനം പി.സി. വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്ത് നഴ്സുമാരുടെ ശന്പളം പിടിച്ചെടുത്ത നടപടി സിവിൽ സർവീസ് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡന്റ് എസ്. റിനി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സന്തോഷ് മുഖ്യപ്രഭാഷണം നടത്തി.
വൈസ് പ്രസിഡന്റ് ബിന്ദു, ആശാ തോമസ്, ഡിസിസി ജനറൽ സെക്രട്ടറി എൻ. ഉണ്ണികൃഷ്ണൻ, എൻജിഒ-ജില്ലാ ജോയിന്റ് സെക്രട്ടറി മനോജ്,റഹനാ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ഷിജാസ്റിപ്പോർട്ടും ട്രഷറർ മഞ്ജു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
ഭാരവാഹികളായി എസ്. റിനി - ജില്ലാ പ്രസിഡന്റ്, എസ്. ഷിജാസ് - ജില്ലാ സെക്രട്ടറി, മഞ്ജു -ജില്ലാ ട്രഷറർ, സലീന, ആമിനാ ബീവി - വൈസ് പ്രസിഡന്റുമാർ, അഖിലാ റാണി, പ്രബുൽ ദേവ് പെരുമൺ -ജോയിന്റ് സെക്രട്ടറിമാർ എന്നിവരെ തെരഞ്ഞെടുത്തു.