എം. മുകേഷിന്റെ രാജിയ്ക്കായി ബിജെപി മാർച്ച് നടത്തി
1511045
Tuesday, February 4, 2025 7:34 AM IST
കൊല്ലം: എം. മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കിളികൊല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എംഎൽഎയുടെ വീട്ടിലേക്ക് മാർച്ച് നടത്തി. ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്.പ്രശാന്ത് മാർച്ച് ഉദ്ഘാടനം ചെയ്തു.
കിളികൊല്ലൂർ മണ്ഡലം പ്രസിഡന്റ് സജു ഓട്ടുപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. മാർച്ച് ബാരിക്കേട് ഉപയോഗിച്ച് പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം, ബിജെപി നേതാക്കളായ ആയത്തിൽ അപ്പുക്കുട്ടൻ, അഭിഷേക് മുണ്ടയ്ക്കൽ, ഗീതാ, ബീന വിജയൻ, ബൈജു കൂനമ്പയിക്കുളം, മനു വിപിനൻ, പട്ടത്താനം ബാബു, ഗണേഷ്, ഷിബു, ക്ലാപ്പന മുഹമ്മദ് കുഞ്ഞ്, വിജയകുമാരി, പ്രിയങ്ക, ശ്രീജി എന്നിവർ നേതൃത്വം നൽകി.