മൈനാഗപ്പള്ളി-തേവലക്കര റോഡിൽ ഗതാഗത നിരോധനം
1511037
Tuesday, February 4, 2025 7:34 AM IST
കൊല്ലം: മൈനാഗപ്പള്ളി-തേവലക്കര റോഡില്‍ മൈനാഗപ്പള്ളി ഭാഗത്ത് കലുങ്ക് പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ മൂന്ന് വരെ ഇതുവഴി ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ തേവലക്കര മാര്‍ത്തോമ പള്ളി-മണ്ണൂര്‍കാവ്-കല്ലുകടവ് റോഡ് വഴി പോകണമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
അരമത്തുമഠം-ഓച്ചിറ റോഡില്‍ ലെവല്‍ ക്രോസിന് സമീപം സത്യാലയം ജംഗ്ഷന് ഭാഗത്ത് അഴുക്കുചാല്‍ പ്രവൃത്തി നടക്കുന്നതിനാല്‍ അഞ്ച് മുതല്‍ മാര്‍ച്ച് അഞ്ച് വരെ ഗതാഗതം നിരോധിച്ചു. ഓച്ചിറയില്‍ നിന്ന് ചൂനാട് പോകേണ്ടര് കല്ലൂര്‍മുക്ക് വയനകം വഴിയും ചൂനാട് നിന്ന് വരുന്നവര്‍ കിണറുമുക്ക്-കാപ്പില്‍ വഴിയും പോകണമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.