ചെറുകിട കർഷകർക്ക് ഇടവിള കൃഷി കിറ്റ് വിതരണം ചെയ്തു
1511035
Tuesday, February 4, 2025 7:34 AM IST
കുണ്ടറ: പേരയം പഞ്ചായത്തിലെ ഇടവിള കൃഷി വിത്ത് വിതരണപദ്ധതി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അനീഷ് പടപ്പക്കര ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റെയ്ച്ചൽ ജോൺസൺ അധ്യക്ഷത വഹിച്ചു.
450 ചെറുകിട കർഷക കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കും. വികസന കാര്യ സഥിരം സമിതി അധ്യഷൻ ബി. സ്റ്റാഫോർഡ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എൻ. ഷേർളി, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ വിനോദ് പാപ്പച്ചൻ, പഞ്ചായത്ത് അംഗങ്ങളായ ബിനോയ് ജോർജ്, വൈ. ചെറുപ്ഷ്പം, ബി. സുരേഷ്, പഞ്ചായത്ത് സെക്രട്ടറി എം.ജി. ബിനോയ്, കൃഷി ഓഫീസർ ടെസി റെയ്ച്ചൽ തോമസ്, കാർഷിക വികസന സമിതി അംഗങ്ങളായ ടി. മേരിദാസൻ, തോമസ് കോശി, എസ്. ലീൻ എന്നിവർ പ്രസംഗിച്ചു.