വെട്ടിക്കുറച്ച സ്കോളർഷിപ്പ് പുനക്രമീകരിക്കണം
1511363
Wednesday, February 5, 2025 6:16 AM IST
കൊല്ലം :വെട്ടിക്കുറച്ച ന്യൂനപക്ഷ സ്കോളർഷിപ്പുകൾ പുനർ ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം രൂപത കെ എൽ സി ഡബ്ള്യൂ എ നടത്തിയ പ്രതിഷേധ സമരം ഫാ. ജോളി എബ്രഹാം ഉദ്ഘാടനം ചെയ്തു .
കേരള ലത്തീൻ കത്തോലിക്കാ വനിതാ സംഘടന സംസ്ഥാന വൈസ് പ്രസിഡന്റ് വത്സല ജോയ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെസിബിസി വനിതാ കമ്മീഷൻ സെക്രട്ടറി ജയിൻ ആൻസിൽ ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തി. ഫാ. സി.ടി. ബിബിൻ , സുനിത, റീത്ത ലോറൻസ്, അജിത, ഉഷ ജോൺസൺ, ജലജ എന്നിവർ പ്രസംഗിച്ചു.