പുനലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ വാർഷികം
1511048
Tuesday, February 4, 2025 7:34 AM IST
പുനലൂർ: സർക്കാർ ഹയർ സെക്കൻഡറി സ്കൂളിന്റെ 120 ാമത് വാർഷികാഘോഷം പി.എസ്. സുപാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ. പുഷ്പലത അധ്യക്ഷത വഹിച്ചു. നടൻ എം. എ. നിഷാദ് മുഖ്യാതിഥിയായി. സ്കൂൾ പ്രിൻസിപ്പൽ ജയ ഹരി സ്വാഗതം പറഞ്ഞു.
സർവീസിൽ നിന്നു വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ഉഷ, അധ്യാപകൻ പി.എച്ച്. മുഹമ്മദ്, തുല്യതാ കോഴ്സുകളുടെ കോ ഓർഡിനേറ്റർ വി. സുരേഷ് കുമാർ എന്നിവരെ യോഗം ആദരിച്ചു.
അക്കാദമി തലത്തിലും, കലാകായിക ശാസ്ത്ര ഇനങ്ങളിലും ഉന്നത വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു.
തുടർന്ന് കലാപരിപാടികൾ അവതരിപ്പിച്ചു. ചടങ്ങിൽ പി.എസ്. സുപാൽ എംഎൽഎ, എം.എ. നിഷാദ് എന്നിവരെ ആദരിച്ചു. നഗരസഭ വൈസ് ചെയർമാൻ രഞ്ജിത്ത് രാധാകൃഷ്ണൻ, പ്രതിപക്ഷ നേതാവ് ജി. ജയപ്രകാശ്, വാർഡ് കൗൺസിലർ നിമ്മി ഏബ്രഹാം, പിടിഎ വൈസ് പ്രസിഡന്റ് വി. സജികുമാർ, അധ്യാപകരായ പി. രേഖ, സ്റ്റാഫ് സെക്രട്ടറി ബൈജു, ബേബി മഞ്ജു, സ്കൂൾ ചെയർപേഴ്സൺ ദിയാന ആൻ ബിജു, പ്രോഗ്രാം കമ്മിറ്റി കൺവീനർ ജാനസ് എന്നിവർ പ്രസംഗിച്ചു.