വെട്ടിക്കവല ബ്ലോക്കു പഞ്ചായത്തിൽ വയോജനങ്ങൾക്ക് യോഗ പരിശീലനം
1511360
Wednesday, February 5, 2025 6:16 AM IST
കൊട്ടാരക്കര:വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് വയോജനങ്ങൾക്ക് യോഗാ പരിശിലനം നടപ്പിലാക്കുന്നു. കുളക്കട ഡിവിഷൻ തല ഉദ്ഘാടനം ബ്ലോക്ക് വൈസ് പ്രസിഡന്റ്ദിവ്യാ ചന്ദ്രശേഖർ നിർവഹിച്ചു.
മലപ്പാറ അങ്കണവാടിയിൽ നടന്ന ചടങ്ങിൽ ഡിവിഷൻ മെമ്പർ എൻ.മോഹനൻഅധ്യക്ഷനായിരുന്നു. അങ്കണവാടി അധ്യാപകരായ പ്രസന്നകുമാരി, ദീപ, അജിതാകുമാരി, മഞ്ജുഷ , ആശാ വർക്കർമാരായ ജയകുമാരി, സെൽവി, ഗ്രാമ പഞ്ചായത്തംഗം സാലി റെജി എന്നിവർ പങ്കെടുത്തു.
തുടർന്ന് ദിവ്യാ ചന്ദ്രശേഖർ യോഗാ ക്ലാസ് എടുത്തു.എല്ലാ ദിവസവും ഡോ. ആതിര യാണ് യോഗാ ക്ലാസ് നയിക്കുന്നത്. വൈകുന്നേരം അഞ്ചു മുതൽ ആറുവരെയാണ് മലപ്പാറയിലെ യോഗാ ക്ലാസ്. 6.30 മുതൽ 7.30 വരെ താഴത്തു കുളക്കട വായനശാലയിലും ക്ലാസ് നടത്തും.