ഉന്മേഷമുള്ള മനസ് രോഗത്തെ ശമിപ്പിക്കും: ഡോ.ശ്രീജ
1511353
Wednesday, February 5, 2025 6:08 AM IST
കൊല്ലം :ലത്തീൻ കത്തോലിക്ക വനിതാ സംഘടന കൊല്ലം രൂപതയുടെ ആഭിമുഖ്യത്തിൽ ലോക കാൻസർ ദിനാചരണം കൊണ്ടാടി .സമൂഹത്തിൽ സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന കാൻസർ രോഗത്തെക്കുറിച്ച് അവബോധന സെമിനാറും രോഗത്തിൽ വലയുന്നവർക്ക് സാമ്പത്തിക സഹായവും വിതരണം ചെയ്തു.
ഗൈനക്കോളജിസ്റ്റ് ഡോ. ശ്രീജ സന്ദേശം നൽകി. ജെയിൻ ആൻസിൽ ഫ്രാൻസിസ്, വത്സല ജോയി, സുനിത, റീത്താ ലോറൻസ് , അജിത, ജലജ എന്നിവർ പ്രസംഗിച്ചു.