വാക്കേറ്റത്തിനിടെ ബന്ധുവിന്റെ മർദനമേറ്റ ഗൃഹനാഥൻ മരിച്ചു
1511103
Tuesday, February 4, 2025 10:57 PM IST
ചവറ: വാക്കേറ്റത്തിനിടെ ബന്ധുവിന്റെ അടിയേറ്റ് രക്തം വാർന്ന് മണിക്കൂറുകളോളം റോഡിൽ കിടന്ന ഗൃഹനാഥൻ മരിച്ചു. നീണ്ടകര ചീലാന്തി ജംഗ്ഷന് സമീപം വിഷ്ണു നിവാസിൽ ശങ്കരനാരായണൻ ആണ് (ഹരികൃഷ്ണൻ- 58) മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് സഹോദരീ ഭർത്താവ് സുരേഷ് ബാബുവിനെ ചവറ പോലീസ് കസ്റ്റഡിയിലെടുത്തു.രാവിലെ ഒൻപതരയോടെ വീടിന് സമീപത്തുള്ള റോഡിൽ രക്തംവാർന്ന് ഉറുമ്പരിച്ച നിലയിലാണ് ഹരികൃഷ്ണനെ കണ്ടെത്തിയത്.
പോലീസ് എത്തിയാണ് നീണ്ടകര താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. കുടുംബവഴക്കാണ് വാക്കേറ്റത്തിലും തുടർന്ന് മർദനത്തിനും ഇടയാക്കിയതെന്ന് പോലീസ് പറയുന്നു.ചവറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.