ഡോ. ഓമനക്കുട്ടിക്ക് ഗാന്ധിഭവനില്‍ സ്വീകരണം ഏഴിന്
1511039
Tuesday, February 4, 2025 7:34 AM IST
പത്തനാപുരം: ഡോ. ഓമനക്കുട്ടിക്ക് ഗാന്ധിഭവന് കുടുംബത്തിന്റെ ആദരം. ഗാന്ധിഭവന് കുടുംബത്തിന്റെ ഗുരുപൂജയിലാണ് ആദരിക്കുന്നത്.ഏഴിന് രാവിലെ 10 ന് നടക്കുന്ന ചടങ്ങില്‍ ഡോ. ഒ. വാസുദേവന്‍, ഡോ. സബീന വാസുദേവന്‍ ദമ്പതികളെയും ഗാന്ധിഭവന് ആദരിക്കും.
ഗാന്ധിഭവന് രക്ഷാധികാരി കെ. ധര്മരാജന് അധ്യക്ഷത വഹിക്കുന്ന ചടങ്ങ് കാര്‍ട്ടൂണിസ്റ്റ് ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്യും.
എസ്. സുവര്‍ണകുമാര്‍, വയലാര്‍ സാംസ്കാരികവേദി ജനറല്‍ സെക്രട്ടറി മണക്കാട് രാമചന്ദ്രന് തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.