കുമ്പളം ബസ് സർവീസുകൾ പുനരാരംഭിക്കണം: സിപിഐ
1510746
Monday, February 3, 2025 6:28 AM IST
കുണ്ടറ: കുമ്പളത്തെയ്ക്ക് കൊല്ലത്തു നിന്നും കൊട്ടാരക്കര നിന്നും സർവീസുകൾ നടത്തിയിരുന്ന കെഎസ്ആർടിസി ട്രിപ്പുകൾ നിർത്തിയിട്ട് വർഷങ്ങളായി.
കുമ്പളത്തും പരിസര പ്രദേശത്തുമുള്ള വിദ്യാർഥികളും ഉദ്യോഗസ്ഥരും ആശ്രയിച്ചിരുന്ന സർവീസുകളാണ് നിർത്തിയത്.പ്രദേശത്തെ യാത്രാക്ലേശം നിരവധി തവണ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ട്രിപ്പുകൾ പുന:സ്ഥാപിക്കണമെന്നും സെന്റ് സെബാസ്റ്റ്യൻ - പവിട്ടു മൂല കായൽകടവ് റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നും സിപിഐ കുമ്പളം ബി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ജെ.എഡിസൺ അധ്യക്ഷത വഹിച്ചു.
സമ്മേളനം പേരയം ലോക്കൽ കമ്മിറ്റി സെക്രട്ടറി സോണി വി. പള്ളം ഉദ്ഘാടനം ചെയ്തു. പാർട്ടി ജില്ലാ കമ്മിറ്റിയംഗം എ. ഗ്രേഷ്യസ്, ബ്രാഞ്ച് സെക്രട്ടറി ഇ. വിൽഫ്രഡ്, ജോൺ വിൻസന്റ്, വി. ബൽത്താസർ, ആനി ബഞ്ചമിൻ, സൈജു ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി ഇ. വിൽഫ്രഡിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി ജെ. എഡിസനെയും തെരഞ്ഞെടുത്തു.