അമ്പതേക്കറില്‍ പുതിയ പാലത്തിന് കരാര്‍ നടപടികള്‍ പൂര്‍ത്തിയായി
1510456
Sunday, February 2, 2025 5:52 AM IST
അഞ്ചല്‍: കാലവര്‍ഷത്തില്‍ കുഞ്ഞിമാന് തോട് കരകവിഞ്ഞ് വെളളത്തിനടിയിലാകുന്ന അമ്പതേക്കര്‍ പാലത്തിനു പകരം പുതിയ പാലം നിര്‍മിക്കാന്‍ കരാര്‍ നടപടി പൂര്‍ത്തിയായി. നിര്‍മാണം ഉടൻ ആരംഭിക്കുമെന്ന് പി.എസ്. സുപാൽ എംഎൽഎ പറഞ്ഞു.
പാലം നിര്‍മാണത്തിന്റെ തടസങ്ങള്‍ നീക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികള്‍, പൊതുമരാമത്ത്, വനം വകുപ്പ് ഉദ്യോഗസ്ഥ സംഘത്തോടൊപ്പം സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് എംഎല്‍എ ഇക്കാര്യം അറിയിച്ചത്. ആസ്തി വികസന ഫണ്ടില്ന്നും 95 ലക്ഷം മുടക്കിയാണ് പുതിയ പാലമൊരുങ്ങുന്നത്.
നാട്ടുകാരുടെ പരാതിയും പാലത്തിന്റെ ദുരവസ്ഥയും നേരില്‍ കണ്ട് മനസിലാക്കിയാണ് ആദിവാസി ഊരുകള്‍ ഉള്‍പ്പടെയുള്ള പ്രദേശത്ത് പുതിയ പാലത്തിന് പദ്ധതി ഒരുക്കിയത്. ആരാധനാലയങ്ങള്‍, സ്കൂള്‍ ഉള്‍പ്പടെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
നിലവിലെ പാലം പൊളിച്ചുമാറ്റാതെ നിലനിര്‍ത്തി ഗതാഗതത്തിനു തടസമുണ്ടാകാതെയാണ് സമീപത്തായി പുതിയ പാലം നിര്‍മിക്കുന്നത്. 18 മീറ്റര്‍ നീളത്തിലും അഞ്ച് മീറ്റര്‍ വീതിയിലും ഭാവി വികസന സാധ്യത മുന്നില്‍ കണ്ടാണ് പുതിയ പാലം യാഥാര്‍ഥ്യമാക്കുക.
നിര്‍മാണത്തിന് ആവശ്യമായ വനഭൂമി വിട്ടുകിട്ടാന്‍ വനം വകുപ്പിന്റെ അനുമതി തേടിയാണ് പദ്ധതി ഒരുക്കുന്നത്. നിര്‍മാണത്തിന് ആവശ്യമായ സ്ഥലത്ത് നില്ക്കുന്ന മരം ദുരന്ത നിവാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നീക്കം ചെയ്യാനും ധാരണയായി. തോടിന്റെ ആഴംകൂട്ടി ജലം ഒഴുക്കാനുളള തടസങ്ങള്‍ നീക്കും.
മഴക്കാലത്ത് തോട് കരകവിഞ്ഞ് ഒഴുകുന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കിയിരുന്നു. ദിവസങ്ങളോളം പ്രദേശവാസികള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാനാവാതെ ഒറ്റപ്പെടുന്ന സ്ഥിതിയാണുള്ളത്. പാലം ഉയരുന്നതോടെ നാട്ടുകാരുടെ ഏറെ നാളത്തെ ആഗ്രഹമാണ് പൂവണിയുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. തുഷാര,
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഇ.കെ.സുധീര്‍, റീനാ ഷാജഹാൻ, പഞ്ചായത്ത് അംഗം അജിത, എ ഇ അരവിന്ദ്, വനം റെയിഞ്ച് ഓഫീസര്‍ സെല്‍വരാജ്, നേതാക്കളായ അജിമോൻ, സൈഫുദീന്‍, ടി. ബാബു, വി.ടി. ബഞ്ചമിൻ തുടങ്ങിയവരും എംഎല്‍എക്കൊപ്പം സ്ഥലം സന്ദർശിച്ചു.