കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കുടുംബ സംഗമം നടത്തി
1510459
Sunday, February 2, 2025 5:52 AM IST
കുണ്ടറ: കേരളപുരം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന മഹാത്മാഗാന്ധി കുടുംബ സംഗമം മണ്ഡലം പ്രസിഡന്റ് എം. ജയശങ്കറിന്റെ അധ്യക്ഷതയിൽ മുൻ എംപി എൻ. പീതാംബര കുറുപ്പ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് രാജു ഡി. പണിക്കർ, ജ്യോതിർ നിവാസ്, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ നിസാമുദീൻ, നൗഫൽ മാമൂട്., ബിന്ദു ജയരാജ്, പദ്മലോചനൻ, അരുൺ രാജ്, മണ്ഡലം ഭാരവാഹികളാ യ ദിൽഷാദ്, ഷാജി കുണ്ടറ, സുരേഷ്, മണികണ്ഠൻ പിള്ള, നവാസ്, ദിനിൽ മുരളി, നളൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബീന, ഷീബ സേവാദൾ ചെയർമാൻ ബി. പത്മകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ചിറ്റുമലയിൽ
കുണ്ടറ: കോൺഗ്രസ് ചിറ്റുമല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണമ്പലം വാർഡിൽ സംഘടിപ്പിച്ച കുടുംബ സംഗമവും മുതിർന്ന പാർട്ടി പ്രവർത്തകരെ ആദരിക്കലും കെപിസിസി അംഗം കല്ലട രമേശ് ഉദ്ഘാടനം ചെയ്തു. ചിറ്റുമല മണ്ഡലം പ്രസിഡന്റ് രാജു ലോറൻസ് അധ്യക്ഷത വഹിച്ചു.
മുൻ ഡിസിസി സെക്രട്ടറി കല്ലട വിജയൻ, യുഡിഎഫ് ചെയർമാൻ സൈമൺ വർഗീസ്, പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. ലാലി, ബിജു ചിറ്റുമല, കോശി അലക്സ്, കെ. നകുലരാജൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിന്ദു പ്രസാദ്, സുനിൽ, ശ്രീനാഥ്, ശ്രീജിത്ത്, സ്റ്റീഫൻ പുത്തേഴത്ത്, സതീഷ് കുമാർ, ഷാജി, ജോർജ് കുട്ടി, ചന്ദ്രസേനൻ തുടങ്ങിയവർ പ്രസംഗിച്ചു.
കിഴക്കേ കല്ലടയിൽ
കുണ്ടറ: കോൺഗ്രസ് കിഴക്കേ കല്ലട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വാർഡ് തല കുടുംബ സംഗമം കെപിസിസി സെക്രട്ടറി ബിന്ദു ജയൻ ഉദ്ഘാടനം ചെയ്തു. പഴയാർ വാർഡ് പ്രസിഡന്റ് പ്രകാശ് അധ്യക്ഷത വഹിച്ചു.
മണ്ഡലം പ്രസിഡന്റ് വിനോദ് വില്ല്യേത്ത്, കെപിസിസി മുൻ നിർവാഹക സമിതി അംഗം കല്ലട രമേശ്, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ ചന്ദ്രൻ കല്ലട, ഗോപാലകൃഷ്ണപിള്ള, കെ. നകുലരാജൻ, പഞ്ചായത്ത് മുൻ പ്രസിഡന്റ് ഉമാദേവി അമ്മ എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് പ്രസിഡന്റ് വൈ. ഷാജഹാൻ, ബിന്ദു ജയൻ എന്നിവർ ചേർന്ന് നാഷണൽ സൈക്കിൾ പോളോ മത്സരത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ ആബേൽ ബോബി ജോൺ, ആൽബിൻ ബോബി ജോൺ, എന്നിവരെ മൊമന്റോ നൽകി ആദരിച്ചു.
പഞ്ചായത്ത് മെമ്പർ ശ്രീരാഗ് മഠത്തിൽ, ഐഎൻടിയുസി നിയോജക മണ്ഡലം പ്രസിഡന്റ് സലീം തടത്തിൽ, മുൻ മണ്ഡലം പ്രസിഡന്റ് വർഗീസ് ചുനക്കര, ബ്ലോക്ക് സെക്രട്ടറിമാരായ അഡ്വ. ജയചന്ദ്ര ബാബു, മണി വൃന്ദാവൻ, ശ്രീജിത്ത്, ശ്രീനാഥ്, മണ്ഡലം വൈസ് പ്രസിഡന്റ് പാപ്പച്ചൻ, പ്രദീപ് എന്നിവർ പ്രസംഗിച്ചു.
പാരിപ്പള്ളിയിൽ
പാരിപ്പള്ളി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുളമട വാർഡ് കമ്മിറ്റി സംഘടിപ്പിച്ച മഹാത്മാഗാന്ധി കുടുംബ സംഗമം ഡിസിസി മെമ്പർ പാരിപ്പള്ളി വിനോദ് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് പി. എസ്. ഹരികുമാർ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ്ആർ.ഡി. ലാൽ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു.
മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റീന മംഗലത്ത്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.രാജേന്ദ്രൻ നായർ, രാധാ പങ്കജാക്ഷൻ, ഷിബു കോട്ടയ്ക്കകം, കൊച്ചുമണി, വിശ്വംഭരൻ എന്നിവർ പ്രസംഗിച്ചു.