ചാത്തന്നൂർ ജിവിഎച്ച്എസ്എസ് വാർഷികം
1510468
Sunday, February 2, 2025 5:55 AM IST
ചാത്തന്നൂർ: ചാത്തന്നൂർ വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥപ്പുരയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് നിർവഹിച്ചു.
പിടിഎ പ്രസിഡന്റ് ജി. ബിജു അധ്യക്ഷനായിരുന്നു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ. ശ്രീകുമാർ അവാർഡ് വിതരണം ചെയ്തു. ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ചന്ദ്രകുമാർ പ്രതിഭകളെ ആദരിച്ചു. വിരമിക്കുന്ന അധ്യാപിക എ.കെ. പ്രസീതയ്ക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ. മഹേശ്വരി ഉപഹാരം നൽകി.
ബ്ലോക്ക് പഞ്ചായത്ത് അംഗം എ. ദസ്താക്കീർ, പഞ്ചായത്ത് അംഗം രേണുക രാജേന്ദ്രൻ, പിടിഎ വൈസ് പ്രസിഡന്റ് എസ്. സേതുലാൽ, എസ്എംസി വൈസ് ചെയർമാൻ സുവർണൻ പരവൂർ, വിഎച്ച്എസ്എസ് പ്രിൻസിപ്പൽ എസ്. രാഖി, സ്കൂൾ ചെയർപേഴ്സൺ ആയിഷ നിസാർ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ ഡി. പ്രമോദ് കുമാർ സ്വാഗതവും ഹെഡ്മിസ്ട്രസ് സി.എസ്. സബീല ബീവി നന്ദിയും പറഞ്ഞു.