കണ്ണേറ്റ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മകര രോഹിണി മഹോത്സവം
1510462
Sunday, February 2, 2025 5:52 AM IST
ചാത്തന്നൂർ: കണ്ണേറ്റ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ മകര രോഹിണി മഹോത്സവം ഒന്നിന് കൊടിയേറി ഏഴിന് അവസാനിക്കും.ഇന്ന് രാവിലെ 7.15 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം തുടർന്ന് പന്തീരടിപൂജ, രാത്രി വിശേഷാൽ യോഗീശ്വരപൂജ. മൂന്നിന് രാവിലെ 10.30 ന് പഞ്ചാമൃതകലശപൂജ, 12 ന് അന്നദാനം, രാത്രി കൈകൊട്ടികളി. നാലിന് രാവിലെ 11 ന് സർപ്പപൂജയും, നൂറുംപാലും, കളമെഴുത്തും പാട്ടും, ഉച്ചയ്ക്ക് 12 ന് അന്നദാനം, വൈകുന്നേരം 5.10 ന് സർവശ്വര്യപൂജ, 7.15ന് കൈകൊട്ടിക്കളി.
അഞ്ചിന് രാവിലെ 10 ന് കുങ്കുമാഭിഷേകം, 12 ന് സമൂഹസദ്യ, വൈകുന്നേരം 6.30 ന് പൂമൂടൽ, എട്ടിന് സിനിമാറ്റിക് ഡാൻസ്. ആറിന് രാവിലെ ഏഴിന് സമൂഹ പൊങ്കാല തുടർന്ന് പ്രഭാത ഭക്ഷണം, വൈകുന്നേരം 6.30 ന് കൈകൊട്ടികളി, രാത്രി എട്ടിന് നാട്യവേദം.
ഏഴിന് രാവിലെ ആറിന് ഉരുൾനേർച്ച, വൈകുന്നേരം മൂന്നിന് ഊര്ചുറ്റ് ഘോഷയാത്ര, അഞ്ചിന് ഓട്ടൻതുള്ളൽ, എട്ടിന് തൃക്കൊടിയിറക്ക് തുടർന്ന് ഗാനമേള.