എം. മുകേഷിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തി
1510745
Monday, February 3, 2025 6:28 AM IST
കൊല്ലം: സ്ത്രീ പീഡന കേസിൽ പ്രതി ചേർത്ത എം. മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി കൊല്ലം മണ്ഡലം കമ്മിറ്റി നടത്തിയ എംഎൽഎ ഓഫീസിലെക്ക് നടത്തിയ പ്രതിഷേധ മാർച്ച് സംസ്ഥാന കൗൺസിൽ അംഗം ബി. ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം എംഎൽഎ ഓഫീസിന് സമീപം തടഞ്ഞു. തുടർന്ന് എംഎൽഎ യുടെ കോലം കത്തിച്ചു. കൊല്ലം മണ്ഡലം പ്രസിഡന്റ് എസ്. സൂരജ് അധ്യക്ഷത വഹിച്ചു. കൗൺസിലർ ബി. ഷൈലജ, യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം, ഭാരവാഹികളായ കൃഷ്ണകുമാർ ആശ്രാമം, ഷിബു കടപ്പാക്കട, ലത, മോഹൻ കുമാർ, അനിൽകുമാർ, രാജ് മോഹൻ വാളത്തുംഗൽ എന്നിവർ പ്രസംഗിച്ചു.