ഇടതു ഭരണത്തിൽ വിലക്കയറ്റം കൊണ്ട് ജനം നട്ടം തിരിയുന്നു: പി. ജർമിയാസ്
1510743
Monday, February 3, 2025 6:28 AM IST
ചവറ: ഇടതു ഭരണത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവുകൊണ്ട് ജനം നട്ടം തിരിയുകയാണെന്ന് കെപിസിസി സെക്രട്ടറി പി .ജർമിയാസ് പറഞ്ഞു. പന്മന ബ്ലോക്കിലെ ആദ്യ മഹാത്മാഗാന്ധി കുടുംബ സംഗമം കോലം വാർഡിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ജർമിയാസ്. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ജർമിയാസ് മൊമന്റോ നൽകി ആദരിച്ചു.
മഹാത്മാഗാന്ധി കുടുംബ സംഗമത്തിന് ആർ കെ കിഴക്കടം അധ്യക്ഷനായി . ഡിസിസി ജനറൽ സെക്രട്ടറി കോലത്ത് വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അൻവർ കാട്ടിൽ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമി, കോലത്ത് ഗോപകുമാർ, പുന്തല അനിൽകുമാർ,ഷിജു നെല്ലിപ്പറമ്പിൽ, ബേബി ശ്രീപാദം,ആർ. ജയകുമാർ, അതുൽ ,പാലത്തറ വേണുഗോപാൽ, അശ്വതി, ദിലീപ് , വിജയകൃഷ്ണൻ,അനീസ എന്നിവർ പ്രസംഗിച്ചു.