മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു
1510744
Monday, February 3, 2025 6:28 AM IST
ചവറ: ചവറ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോട്ടയ്ക്കകം വാർഡിൽ സംഘടിപ്പിച്ച മഹാത്മാ ഗാന്ധി കുടുംബ സംഗമം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബു ഉദ്ഘാടനം ചെയ്തു.
വാർഡ് പ്രസിഡന്റ് ശ്യാം ശിവസുധം അധ്യക്ഷനായി. ഡിസിസി വൈസ് പ്രസിഡന്റ് അരുൺ രാജ് മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ചക്കിനാൽ സനൽകുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മേച്ചേഴുത്തു ഗിരീഷ്, വെസ്റ്റ് മണ്ഡലം പ്രസിഡന്റ് പി.ആർ. ജയപ്രകാശ്, ബാബു. ജി പട്ടത്താനം, സുരേഷ് കുമാർ,ചിത്രാലയം രാമചന്ദ്രൻ, എം. സുശീല, ചവറ ഹരീഷ് കുമാർ, പ്രഭാ അനിൽ, സെബാസ്റ്റ്യൻ അംബ്രോസ്, റോസ് ആനന്ദ്, ജിജി രഞ്ജിത്ത്, തുടങ്ങിയവർ പ്രസംഗിച്ചു.