‘ഗാന്ധിജിയുടെ ഓർമകൾ പോലും ഇല്ലാതാക്കാൻ ശ്രമം’
1510463
Sunday, February 2, 2025 5:55 AM IST
ചാത്തന്നൂർ: ഗാന്ധിയുടെ ഓർമകൾ പോലും ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം ഡോ. ശൂരനാട് രാജശേഖരൻ. വയലിക്കടവാർഡിൽ സംഘടിപ്പിച്ച മഹാത്മ ഗാന്ധി കുടുംബ സംഗമത്തിന്റെ മണ്ഡലം തല ഉദ്ഘാടനംനിർവഹിക്കുകയായിരുന്നു അദ്ദേഹം.
വാർഡ്പ്രസിഡന്റ് ഫൈസി ഇമാം അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എൻ. ഉണ്ണികൃഷ്ണൻ,സുഭാഷ് പുളിക്കൽ, മണ്ഡലം പ്രസിഡന്റ് ടി.എം. ഇക്ബാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ജോൺ ഏബ്രഹാം,
ശശാങ്കൻ ഉണ്ണിത്താൻ, ഹരിലാൽ, പ്രമോദ് കാരങ്കോട്, മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ലാലി രാജീസ് തുടങ്ങിയവർ പ്രസംഗിച്ചു.