രജിസ്ട്രേഷന് അവലോകന യോഗം നാളെ
1510458
Sunday, February 2, 2025 5:52 AM IST
കൊല്ലം: രജിസ്ട്രേഷന് വകുപ്പിന്റെ ജില്ലാതല അവലോകന യോഗം നാളെ രാവിലെ 11 ന് ആശ്രാമം ഗവ. ഗസ്റ്റ് ഹൗസില്‍ നടത്തും. മന്ത്രി കടന്നപള്ളി രാമചന്ദ്രന് നേതൃത്വം നല്‍കും. രജിസ്ട്രേഷന് ഇന്‍സ്പെക്ടര്‍ ജനറല്‍ ശ്രീധന്യ സുരേഷ്, ജോയിന്റ് ഇന്‍സ്പെക്ടര്‍ ജനറല്‍ പി.കെ. സാജന് കുമാര്‍, ദക്ഷിണമേഖല ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ കെ.എന്‍. സുംമഗലാ ദേവി,
ജില്ലാ രജിസ്ട്രാര്‍ എം.എന്‍. ശ്രീകൃഷ്ണപ്രസാദ്, ജില്ലാ രജിസ്മാര്‍ ടി.എസ്. ശോഭ, സബ് രജിസ്ട്രാര്‍മാര്‍, ചിട്ടി ഓഡിറ്റര്‍, ചിട്ടി ഇന്‍സ്പെക്ടര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രജിസ്ട്രേഷന് വകുപ്പ് നടത്തി വരുന്ന വിവിധ പദ്ധതികള്‍ മന്ത്രി യോഗത്തില്‍ വിലയിരുത്തും.