സമുദ്രതീരം സന്ദർശിച്ച് കല്ലുവാതുക്കൽ യുപി സ്കൂൾ വിദ്യാർഥികൾ
1510747
Monday, February 3, 2025 6:28 AM IST
കല്ലുവാതുക്കൽ: കല്ലുവാതുക്കൽ യുപി സ്കൂളിലെ ജെആർസി യൂണിറ്റ് വിദ്യാർഥികൾ ക്യാമ്പിന്റെ ഭാഗമായി കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രം സന്ദർശിച്ചു.
ജെആർസി യൂണിറ്റ് വിദ്യാർഥികൾ സമുദ്രതീരം കൂട്ടുകുടുംബത്തിലെ അച്ഛനമ്മമാർക്കായി ഗാനങ്ങൾ ആലപിക്കുകയും നൃത്തങ്ങൾ അവതരിപ്പിക്കുകയും ലഹരിക്കെതിരായ ബോധവൽക്കരണ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
അച്ഛനമ്മമാരോടൊപ്പം സമയം ചെലവിടുകയും അവരുടെ വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്തു. കല്ലുവാതുക്കൽ യുപി സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു, സമുദ്രതീരം ചെയർമാൻ റൂവൽ സിംഗ്, അധ്യാപകരായ ബീന, ദീപ, രാജി, അനൂപ, ദീപ്തി, ചിക്കു, അക്ഷയ്, മനോജ്, കല്ലുവാതുക്കൽ യുപി സ്കൂൾ പിടിഎ പ്രസിഡന്റ് ദീപ, പിടിഎ അംഗങ്ങളായ വിനി, ശ്രീല, കാർത്തിക, പ്രിയ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.