റബര്‍ ഷീറ്റ് മോഷണം: രണ്ടുപേര്‍ പിടിയില്‍
1510461
Sunday, February 2, 2025 5:52 AM IST
തെന്മല: തെന്മലയില് റബര്‍ ഷീറ്റ് മോഷ്ടിച്ചു കടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പുനലൂർ തൊളിക്കോട് കൃഷ്ണ വിലാസത്തിൽ ഗോപാല കൃഷ്ണ പിള്ള (60), പത്തനാപുരം ഇഞ്ചുർ ലക്ഷം വീട്ടിൽ ശ്രീകാന്ത്( 20) എന്നിവരെയാണ് തെന്മല പോലീസ് അറസ്റ്റ് ചെയ്തത്.
തെന്മല ഇടമൺ വെള്ളിമലയിൽ സുധീർ മുഹമ്മദിന്റെയും ഇടമൺ ഒറ്റക്കൽ പൈപ്പ് ഫാക്ട്ടറിക്ക് സമീപം ഷാജിയുടെയും സ്റ്റോർ റൂമുകൾ കുത്തിപൊളിച്ചു 100 കിലോയോളം റബർ ഷീറ്റും ഒട്ടുകറയും മോഷ്ടിച്ചു കടത്തിയ കേസിലാണ് പ്രതികള്‍ പിടിയിലായത്.
കഴിഞ്ഞ മാസം 22 നായിരുന്നു സംഭവം. പ്രതികള്‍ റബര്‍ ഷീറ്റും ഒട്ടുകറയും മോഷ്ടിച്ച് ചാക്കിലാക്കി ഓട്ടോയില്‍ കയറ്റി വിടുകയായിരുന്നു. ബൈക്കില്‍ രക്ഷപെടാന്‍ ശ്രമിച്ച പ്രതികളെ നാട്ടുകാര്‍ പിന്തുടർന്നതോടെ ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
പരാതിയില്‍ കേസെടുത്ത തെന്മല പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച് പ്രതികളെ തിരിച്ചറിയുകയായിരുന്നു. പ്രതികള്‍ മുമ്പും മോഷണക്കേസില്‍ പിടിയിലായിട്ടുണ്ട്.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പുഷ്പകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ അമീൻ,
സിവിൽ പോലീസ് ഓഫീസർമാരായ പ്രവീൺ, വിഷ്ണു, മൻസൂർ, ശ്യാം, രഞ്ജിത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.