ഏരൂർ പഞ്ചായത്ത് സംരംഭക സഭ സംഘടിപ്പിച്ചു
1510455
Sunday, February 2, 2025 5:52 AM IST
അഞ്ചൽ: ഏരൂർ പഞ്ചായത്ത് തല സംരംഭകസഭ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. രാജി അധ്യക്ഷത വഹിച്ചു. സംരംഭക സഭ പ്രസിഡന്റ് ജി. അജിത്ത് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് അംഗം എ. ശോഭ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ഡോൺ വി. രാജ്, ഷൈൻ ബാബു, ദിവ്യ ജയചന്ദ്രൻ, അഞ്ചൽ ബ്ലോക്ക് വ്യവസായ വികസന ഓഫീസർ എസ്. നജീം, പഞ്ചായത്ത് അംഗങ്ങളായ എം.ബി. നസീർ,
ചിന്നു വിനോദ്, സുജിത അജി, മഞ്ജു, അനുരാജ്, അഖിൽ, സിഡിഎസ് ചെയർപേഴ്സൺ സജിന, പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ബിദ്യ, പഞ്ചായത്ത് വിഇഒ ആര്യ, മിന്റു മോഹൻ, വ്യവസായ വകുപ്പ് ഇഡിഇ നിമ്മി നാഥ് എന്നിവർ പ്രസംഗിച്ചു.
വിവിധ പദ്ധതികളുടെ വായ്പാ വിതരണം, ലൈസൻസ് വിതരണം പുതിയ അപേക്ഷകൾ സ്വീകരിക്കൽ എന്നിവ നടന്നു. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, കേരള ബാങ്ക്, ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. വ്യവസായ വകുപ്പ് പദ്ധതികൾ, സേവനങ്ങൾ എന്നിവയെക്കുറിച്ച് ക്ലാസ് നയിച്ചു.