ഇന്ത്യൻ ഭരണഘടന കോൺഗ്രസിന്റെ സംഭാവന: പി.സി. വിഷ്ണുനാഥ്
1510460
Sunday, February 2, 2025 5:52 AM IST
ചാത്തന്നൂർ: കോൺഗ്രസ് ഭരണകാലത്ത് തയാറാക്കിയ ഭരണഘടനയുടെ മതേതര സ്വഭാവം കാരണമാണ് ബിജെപിക്കും ഇടതുപക്ഷത്തിനും ഇന്ത്യയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുവാനും ഭരിക്കുവാനും സ്വാതന്ത്ര്യം ലഭിച്ചതെന്ന് എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥ് എംഎൽഎ.
ചാത്തന്നൂർ ഗാന്ധിദർശൻ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെമിനാർ ചാത്തന്നൂർ നെഹ്റു ഭവനിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എം.വി. ഹെൻട്രി അധ്യക്ഷത വഹിച്ചു. എം.സി. രാജുലൻ വിഷയം അവതരിപ്പിച്ചു.
കെപിസിസി അംഗം നെടുങ്ങോലം രഘു, ബ്ലോക്ക് പ്രസിഡന്റുമാരായ ബിജു വിശ്വരാജൻ, അഡ്വ. ലതാ മോഹൻദാസ്, രാജു ഡി. പണിക്കർ, ഡിസിസി ജനറൽ സെക്രട്ടറി സുഭാഷ് പുളിക്കൽ, ഗാന്ധിദർശൻ സമിതി ജില്ലാ ഭാരവാഹികളായ ബാബു ജി. പട്ടത്താനം,
പാരിപ്പള്ളി വിനോദ്, ഉളിയനാട് ജയൻ, നിജാബ് മൈലവിള, ശശിധരൻ, സരസ്വതി അമ്മ, നസീം ബീവി, അനിൽ പൂതക്കുളം തുടങ്ങിയവർ പ്രസംഗിച്ചു. സാന്ത്വന സ്പർശം പരിപാടി കാൻസർ രോഗികൾക്ക് ധനസഹായ വിതരണം ചെയ്തു.