മയ്യനാട് കെപിഎം മോഡൽ സ്കൂളിൽ എക്സ്പോ നാളെ മുതൽ
1492179
Friday, January 3, 2025 6:02 AM IST
കൊല്ലം: മയ്യനാട് കെപിഎം മോഡൽ സ്കൂളിൽ എപിജെ അബ്ദുൾകലാം സയൻസ് എക്സ്പോ നാളെമുതൽ.
മുൻവർഷങ്ങളിലെ പോലെ ഇസ്രോ, ഫയർ ആന്‍ഡ് റെസ്ക്യൂവിഭാഗം, മീറ്ററോളജി ഡിപ്പാർട്ട്മെന്റ്, പോസ്റ്റൽ വിഭാഗം, ഹോമിയോപ്പതി, ഹാൻഡിക്രാഫ്റ്റ് ഡെവലമെന്റ് കോർപ്പറേഷൻ, കിംസ് ഹോസ്പിറ്റൽ, യുകെഫ്, രാജധാനി, ഫുഡ് കോർട്ട് തുടങ്ങിയ ഇരുപതോളം പവിലിയനുകൾ പങ്കെടുക്കും.
ജില്ലയിലെ ഇരുപതോളം സ്കൂളുകളിൽ നിന്നായി ആയിരത്തിൽപരം കുട്ടികൾ പങ്കെടുക്കുന്ന ഇന്റർ സ്കൂൾ സയൻസ് എക്സിബിഷൻ നടക്കും. ഒന്നാം സമ്മാനം 5000-രൂപയും, രണ്ടാം സമ്മാനം 3000 രൂപയും പങ്കെടുക്കുന്ന കുട്ടികൾക്ക് പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും നൽകും. സയൻസ് എക്സ്പോയുടെ ഉദ്ഘാടനം ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ.വി.പി. ജഗതിരാജ് നിർവഹിക്കും.
സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം വിഎസ്എസ്സി എവിയോണിക്സ് വിഭാഗം ഗ്രൂപ്പ് ഡയറക്ടർ ജയലക്ഷ്മി നിർവഹിക്കും. പത്രസമ്മേളനത്തിൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.സജിത്ത് വിജയരാഘവൻ പ്രിൻസിപ്പൽ ശ്രീരേഖ പ്രസാദ് എന്നിവർ പങ്കെടുത്തു.