മന്നം ജയന്തി ആഘോഷിച്ചു
1492176
Friday, January 3, 2025 6:02 AM IST
ചവറ: മന്നത്ത് പത്മനാഭന്റെ 148ാമതു ജയന്തി ചെറുശേരിഭാഗം 2352ാം നമ്പർ എൻഎസ്എസ് കരയോഗം ആഘോഷിച്ചു. കരയോഗം പ്രസിഡന്റ് ചവറ സുരേന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജി. മുരളീധരൻ പിള്ള അധ്യക്ഷനായി.
ഭാരവാഹികളായ ആർ. പ്രദീപ്, തുണ്ടിൽ രാജേന്ദ്രൻപിള്ള, കെ. ഗോപാലകൃഷ്ണപിള്ള, വി. ജ്യോതിഷ് കുമാർ, ജെ. ഭാസിപ്പിള്ള, ജയൻ തുണ്ടിൽ, എം. രാജേന്ദ്രൻപിള്ള, ആർ. നിഥിൻരാജ്, ഉണ്ണി പനയ്ക്കാത്തറ, മഹിളാ സമാജം പ്രസിഡന്റ് എസ്. രതി, സെക്രട്ടറി പി.എസ്. അർച്ചന, ജോ. സെക്രട്ടറി പി. സിന്ധുകുമാരി തുടങ്ങിയവർ പങ്കെടുത്തു.
കൊല്ലം: കൊല്ലൂർവിള 962ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ മന്നം ജയന്തി ആചരിച്ചു. ആചാര്യന്റെ പൂർണകായ പ്രതിമയ്ക്ക് മുന്പിൽ ഭദ്രദീപം തെളിയിച്ച് കരയോഗം പ്രസിഡന്റ് ജി.ആർ. കൃഷ്ണകുമാർ മന്നം ജയന്തി ഉദ്ഘാടനം ചെയ്തു. കരയോഗം വൈസ് പ്രസിഡന്റ് അഴകത്ത് ഹരികുമാർ അധ്യക്ഷത വഹിച്ചു.
അഡ്വ. ടി. സന്തോഷ്, എൻ. ഗോപിനാഥൻ നായർ, ബി. ശ്രീകുമാർ, സി.എൻ. ഗോപിനാഥ മേനോൻ, കെ.എസ്. രരീന്ദ്രനാഥ്, ജി.ശശിധരൻ പിള്ള, കെ. വിശ്വനാഥപിള്ള, കെ. രാധാകൃഷ്ണ പിള്ള, കെ. രാജശേഖർ , എ. ജയപ്രസാദ്, കെ.ജെ. ശ്രീകുമാർ, ഗീതമ്മ, പത്മിനി ബാലൻ, തുഷാര പൊന്നൻ, ഉഷാ ശശി, ജയകുമാരി, ശ്രീകുമാരി, ലീല, തുടങ്ങിയർ പങ്കെടുത്തു.
കൊല്ലം: മുണ്ടയ്ക്കൽ 2718 ാം നന്പർ ഉദയമാർത്താണ്ടപുരം എൻഎസ്എസ് കരയോഗത്തിന്റ ആഭിമുഖ്യത്തിൽ മന്നം ജയന്തി ആഘോഷം കരയോഗം പ്രസിഡന്റ് ജെ. രാജശേഖരൻ നായർ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
താലൂക്ക് യൂണിയൻ അംഗം അഡ്വ. വേണു ജെ.പിള്ള, കരയോഗം സെക്രട്ടറി മുണ്ടയ്ക്കൽ രാജശേഖരൻ, ബി. ശ്രീകുമാരൻ നായർ, രജിത കുമാരി, എം. പ്രദീപ്, ഗോപാലകൃഷ്ണപണിക്കർ, പി. പ്രമോദ്, സുലത, രാധദേവി അമ്മ എന്നിവർ പ്രസംഗിച്ചു.
പരവൂർ: മന്നത്ത് പത്മനാഭന്റെ ജയന്തി പരവൂർ ഗ്രാമശ്രീയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ഗ്രാമശ്രീ പ്രസിഡന്റ് പരവൂർ സജീബ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മനു പ്രസാദ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ മാഹീൻ, വിനോദ്,ഷിബു എന്നിവർ പ്രസംഗിച്ചു.
പാരിപ്പള്ളി: കിഴക്കനേല കിഴക്ക് ശ്രീമഹാദേവ എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ 148ാം മന്നം ജയന്തി ആഘോഷിച്ചു. കരയോഗം പ്രസിഡന്റ് പാരിപ്പള്ളി വിനോദ് ഉദ്ഘാടനം ചെയ്തു. 148 ദീപം തെളിയിച്ചാണ് ആഘോഷിച്ചത്. തുടർന്ന് പായസം വിതരണം ചെയ്തു.
കരയോഗം സെക്രട്ടറി കെ. അനിൽകുമാർ, ഇലക്ടറൽ മെമ്പർ അഡ്വ. ഇളംകുളം ജെ. വേണുഗോപാൽ, താലൂക്ക് യൂണിയൻ മെമ്പർ ബിജു കിഴക്കനേല, ട്രഷറർ പ്രസന്നകുമാർ, വനിതാ സമാജം പ്രസിഡന്റ് മിനി കൃഷ്ണൻ, ബി. രാജേന്ദ്രൻ പിള്ള, വിഷ്ണു, രമ്യ അനിൽ, ഷീബ ശശിധരൻ, ത്രികർത്തൻ, ശശിധരൻ പിള്ള എന്നിവർ പ്രസംഗിച്ചു.