ശിവഗിരി തീർഥാടനം: മെഡിക്കൽ ക്യാമ്പ് നടത്തി
1492177
Friday, January 3, 2025 6:02 AM IST
പാരിപ്പള്ളി : ശിവഗിരി തീർഥാടനവുമായി ബന്ധപ്പെട്ട് തീർഥാടകർക്കും പൊതുജനങ്ങൾക്കുമായി കുളമട എസ്എൻഡിപി ശാഖയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി.മയ്യനാട് സിഎച്ച്സി സൂപ്രണ്ട് ഡോ. കെ. ശശി മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
അലോപ്പതി, ആയുർവേദം, ഹോമിയോ വിഭാഗങ്ങളെ ഉൾപ്പെടുത്തി കൊണ്ടുളള മെഡിക്കൽ ക്യാമ്പിൽ ഡോ.വിവേക് , ഡോ.അജയ്,ഡോ.റ്റിനി പ്രേം, ഡോ. സൗമ്യാ, ഡോ.ശരൺ ,ഡോ. വിനീത റ്റിനു , ഡോ. വിനീഷ്, ഡോ. രവിരാജ്, സജി,ബിച്ചു ഗോപി ,ദിവ്യാഷാൻ എന്നിവർ പങ്കെടുത്തു.
മെഡിക്കൽ ക്യാമ്പിന് തീർത്ഥാടന കമ്മിറ്റി രക്ഷാധികാരിയും വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം ജില്ലാ സെക്രട്ടറിയുമായ ബി. പ്രേമാനന്ദ്, കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എൻ. ശാന്തിനി , കുളമട വാർഡ് മെമ്പർ സുഭദ്രാമ്മ,
ശാഖ സെക്രട്ടറി ആലപ്പാട് ശശി, ശാഖ ഭാരവാഹികളായ ടി.ആർ. ഗോപി, ശ്രീകുമാർ, പത്മകുമാർ, ജെയിൽ ഭാസ്ക്കർ, ദാസ് തലവൂർ, ക്യാമ്പ് കോ - ഓർഡിനേറ്റർ കബീർ, ശാന്തി കുമാർ, മുരളീധരൻ, സുജാത രാജൻ എന്നിവർ നേതൃത്വം നൽകി.