ചാ​ത്ത​ന്നൂ​ർ: ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ഉ​ളി​യ​നാ​ട് ഗ​വ. ഹൈ​സ്കൂ​ളി​ൽ ക​ളി​സ്ഥ​ല​ത്തി​നാ​യി 50 രൂ​പ അ​നു​വ​ദി​ച്ച​താ​യി ജി.​എ​സ്. ജ​യ​ലാ​ൽ എം​എ​ൽ​എ അ​റി​യി​ച്ചു. എം​എ​ൽ​എ യു​ടെ നി​യോ​ജ​ക മ​ണ്ഡ​ല ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നാ​ണ് പ​ണം അ​നു​വ​ദി​ച്ച​ത്.

ഉ​ളി​യ​നാ​ട് ഗ​വ. എ​ച്ച്എ​സി​ലെ കു​ട്ടി​ക​ൾ കാ​യി​ക​രം​ഗ​ത്ത് ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​ങ്ങ​ൾ ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ കൈ​വ​രി​ച്ചി​ട്ടു​ണ്ട്. സ്കൂ​ളി​ന് മ​തി​യാ​യ ഒ​രു ക​ളി​സ്ഥ​ല​മി​ല്ലാ​തി​രു​ന്ന​ത് കു​ട്ടി​ക​ൾ​ക്ക് പ​രി​ശീ​ല​ന​ത്തി​ന് വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ൾ സൃ​ഷ്ടി​ച്ചി​രു​ന്നു.

സ്കൂ​ൾ പി​ടി​എ​യു​ടെ​യും പൊ​തു പ്ര​വ​ർ​ത്ത​ക​രു​ടെ​യും ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് ക​ളി​സ്ഥ​ല നി​ർ​മാ​ണ​ത്തി​ന് എം​എ​ൽ​എ ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്. ക​ളി​സ്ഥ​ല​ങ്ങ​ൾ ന​വീ​ക​രി​ച്ച് മ​ൾ​ട്ടി​പ​ർ​പ്പ​സ് ക​ളി​സ്ഥ​ല​ങ്ങ​ളാ​ക്കി ന​വീ​ക​രി​ക്കു​ന്ന എം​എ​ൽ​എ യു​ടെ ക​ളി​ക്ക​ളം ചാ​ത്ത​ന്നൂ​ർ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി നി​ർ​മാ​ണം ന​ട​ത്തും.

മ​ഡ് കോ​ർ​ട്ട്, ട്രെ​യി​നേ​ജ്, കോ​മ്പൗ​ണ്ട് വാ​ൾ, സം​ര​ക്ഷ​ണ​ഭി​ത്തി തു​ട​ങ്ങി​യ​വ നി​ർ​മി​ക്കും. സം​സ്ഥാ​ന കാ​യി​ക യു​വ​ജ​ന​കാ​ര്യ വ​കു​പ്പി​നാ​ണ് ക​ളി​സ്ഥ​ല നി​ർ​മാ​ണ​ത്തി​ന്‍റെ നി​ർ​വ​ഹ​ണ ചു​മ​ത​ല.