കടപുഴ പാലത്തിൽ നിന്ന് കല്ലടയാറ്റിൽ ചാടിയ ആളിന്റെ മൃതദേഹം കണ്ടെത്തി
1491191
Tuesday, December 31, 2024 3:02 AM IST
കൊല്ലം: ശാസ്താംകോട്ട കടപുഴ പാലത്തിൽ നിന്ന് കല്ലടയാറ്റിൽ ചാടിയ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. കരീപ്ര മടതകോട് കേളി (പുത്തൻവീട്ടിൽ ) ബാബു പിള്ളയാണ് (53) മരിച്ചത്.
ശനിയാഴ്ച കടപുഴ പാലത്തിൽ നിന്ന് കല്ലടയാറ്റിൽ ചാടിയ ബാബുവിനായി രണ്ടു ദിവസമായി തെരച്ചിൽ നടക്കുകയായിരുന്നു. പാലത്തിന്റെ കൈവരിയിൽ നിന്ന് മൊബൈൽ ഫോണും ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ ടിക്കറ്റും ലഭിച്ചിരുന്നു. ഇതാണ് ആളിനെ തിരിച്ചറിയാൻ സഹായമായത്. അഗ്നിരക്ഷാ സേന തിങ്കളാഴ്ച രാവിലെ 11 ഓടെ കിഴക്കേ കല്ലട ആറാട്ടുകടവിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഭാര്യ ബീന ബി.എൽ (അധ്യാപിക, ഗവ.യുപിഎസ് നലില്ല).മക്കൾ: അഭിരാം ബാബു, അഷ്ടമി.