തലച്ചിറ വൈഎംസിഎ ക്രിസ്മസ് ആഘോഷം നടത്തി
1491190
Tuesday, December 31, 2024 3:02 AM IST
കൊട്ടാരക്കര: തലച്ചിറ വൈഎംസിഎ ക്രിസ്മസ് പുതുവത്സരാഘോഷം തലച്ചിറ ശാലേം മാർത്തോമ പള്ളിയിൽ നടന്നു. തിരുവനന്തപുരം വിജിലൻസ് എസ്പി കെ.എൽ. ജോൺകുട്ടി ഉദ്ഘാടനം ചെയ്തു. സഖറിയ റമ്പാൻ ക്രിസ്മസ് സന്ദേശം നൽകി.
പ്രസിഡന്റ് പി.ഒ. ജോൺ അധ്യക്ഷത വഹിച്ചു. പുനലൂർ സബ് റീജിയൻ ചെയർമാൻ ഡോ.ഏബ്രഹാം മാത്യു, റവ. സി.പി ബിജു, റവ. പ്രകാശ് ഏബ്രഹാം, റവ. ജോജി വർഗീസ്, എൻ.എ. ജോർജുകുട്ടി, ജി. യോഹന്നാൻകുട്ടി, സുബീഷ് ജോർജ്, സി. ജോയിക്കുട്ടി എന്നിവർ പ്രസംഗിച്ചു. വിവിധ ഇടവകകളുടെ ഗായക സംഘങ്ങൾ കാരൾ സർവീസിന് നേതൃത്വം നൽകി.