ശക്തമായ കാറ്റില്‍ കിഴക്കന്‍ മേഖലയിൽ കൃഷി നാശം
1491188
Tuesday, December 31, 2024 3:01 AM IST
അഞ്ചല്‍: കിഴക്കന്‍ മേഖലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി വീശിയടിക്കുന്ന ശക്തമായ കാറ്റില്‍ വ്യാപകമായ കൃഷി നാശം. പതിനൊന്നാം മൈല്‍, തച്ചന്‍കോണം പ്രദേശത്തെ ഏക്കര്‍കണക്കിനു കൃഷിയിടങ്ങളിലെ വാഴകള്‍ നശിച്ചു.
നിരവധി കര്‍ഷകര്‍ക്ക് പതിനായിരങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. കുരങ്ങും കാട്ടുപന്നിയും ഉള്‍പ്പെടുന്ന വന്യമൃഗങ്ങളെ അതിജീവിച്ച് വിളവെടുപ്പ് പ്രായത്തിലെത്തിച്ച വാഴ കൃഷിയാണ് കനത്ത കാറ്റില്‍ നശിച്ചത്. ഇതോടെ വലിയ പ്രതിസന്ധിയിലാണ് കര്‍ഷകര്‍.