ഐക്യ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു
1491187
Tuesday, December 31, 2024 3:01 AM IST
കൊല്ലം: 58-ാമത് ഐക്യക്രിസ്മസ് ആഘോഷം-2024 കൊല്ലം വൈഎംസിഎയുടേയും വിവിധ ക്രൈസ്തവ സഭകളുടേയും സംയുക്താഭിമുഖ്യത്തിൽ കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജ് ഓഡിറ്റോറിയത്തിൽ നടന്നു.
കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി അധ്യക്ഷത വഹിച്ചു. ഡോ. ജോസഫ് മാർ ദീവന്നാസിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ബ്ളെസി ക്രിസ്മസ് സന്ദേശം നൽകി. വിവിധ ഇടവകകളും സ്ഥാപനങ്ങളും അവതരിപ്പിക്കുന്ന കാരൾ ഗീതങ്ങൾ, സംഘനൃത്തങ്ങൾ എന്നീ പരിപാടികളും ഉണ്ടായിരുന്നു.