വർണാഭമായി സൺഡേ സ്കൂൾ ജില്ലാ ക്രിസ്മസ് റാലി
1491184
Tuesday, December 31, 2024 3:01 AM IST
കൊട്ടാരക്കര: മലങ്കര കത്തോലിക്കാ സഭ വൈദിക ജില്ല സൺഡേ സ്കൂൾ സമിതിയുടെ ആഭിമുഖ്യത്തിലുള്ള ക്രിസ്മസ് ആഘോഷവും വർണ ശബളമായ റാലിയും നടന്നു.
വടകോട് മലങ്കര കത്തോലിക്ക പള്ളിയങ്കണത്തിൽ നിന്ന് 28 ഇടവകകളിലെ സൺഡേ സ്കൂൾ വിദ്യാർഥികൾ പങ്കെടുത്ത ക്രിസ്മസ് റാലി ബേത് ലഹേം വീഥിയിലെ സ്മരണകൾ ഉയർത്തി. ഉണ്ണി യേശുവിന്റെ തിരുപ്പിറവി ആവിഷ്കരിച്ച ഫ്ളോട്ടുകൾ, മുത്തു കുടകളേന്തിയ ബാലികാബാലൻമാർ, മാലാഖമാർ, സാന്താക്ലോസ് വേഷധാരികൾ തുടങ്ങിയവർ റാലിയെ വർണാഭമാക്കി.
സമ്മേളനം ജയിംസ് പാറവിള കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. വൈഎംസിഎ മുൻ അഖിലേന്ത്യ നിർവാഹക സമിതി അംഗം കെ.ഒ. രാജുക്കുട്ടി ക്രിസ്മസ് സന്ദേശം നൽകി. ജില്ലാ ഡയറക്ടർ ഫാ. ജോഷ്വാ പാറയിൽ അധ്യക്ഷത വഹിച്ചു. എംസിഎ അതിരൂപത പ്രസിഡന്റ് റെജിമോൻ വർഗീസ്, വൈദിക ജില്ലാ സെക്രട്ടറി ജി. തോമസ്കുട്ടി വില്ലൂർ, കേന്ദ്ര സമിതി അംഗം ജേക്കബ് ജോൺ കല്ലുംമൂട്ടിൽ, വിവിധ ഇടവക വികാരിമാരായ ഫാ. ഗീവർഗീസ് എഴിയത്ത്, ഫാ. ജയിംസൺ കിഴക്കേവിള, ഫാ. വിൻസെന്റ് മുകളുവിള, ഫാ. ജോൺസൺ പള്ളി പടിഞ്ഞാറ്റേതിൽ, ഫാ. ഡാനിയേൽ മണ്ണിൽ, സിസ്റ്റർ ലിജിയ എന്നിവർ പ്രസംഗിച്ചു.