പൂർവ വിദ്യാർഥി സംഗമം നടത്തി
1491183
Tuesday, December 31, 2024 3:01 AM IST
തലവൂർ: ദേവിവിലാസം വൊക്കേഷണൽ ആന്‍ഡ് ഹയർ സെക്കൻഡറി സ്കൂൾ 1986 എസ്എസ്എൽസി ബാച്ചിന്റെ ഒന്നാമത് കൂടിച്ചേരൽ " കൂടെ 86" വിവിധ പരിപാടികളോടെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. മന്ത്രി കെ.ബി. ഗണേഷ് കുമാർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി പ്രസിഡന്റ് പി.എ. സജിമോൻ അധ്യക്ഷത വഹിച്ചു.
കൂടിച്ചേരലിനൊപ്പം പാലിയേറ്റീവ് രോഗികൾക്ക് കട്ടിൽ. വീൽചെയർ, പാലിയേറ്റീവ് കിറ്റ് എന്നിവയും സ്കൂൾ വിദ്യാർഥികൾക്കായി സ്കോളർഷിപ്പുകളും വിതരണം ചെയ്തു. അധ്യാപകർക്കുള്ള ആദരവ് - ഗുരുവന്ദനം, സ്മരണാഞ്ജലി, 101 പേർ പങ്കെടുക്കുന്ന ഗായകസംഘത്തിന്റെ തീം സോംഗ് എന്നിവ നടന്നു.
സെക്രട്ടറി ഡോ. എസ്. അജയകുമാർ, ട്രഷറർ ടി.സി. സന്തോഷ് കുമാർ, പ്രോഗ്രാം കോ ഓർഡിനേറ്റർ ദീപ, സ്കൂൾ മാനേജർ ടി. പ്രഭാകരൻ, ഹെഡ്മിസ്ട്രസ് സി. രാജി തലവൂർ, തലവൂർ ദേവസ്വം പ്രസിഡന്റ് ബിനു കുമാർ, ഡോ. നീതു ജലീൽ,അധ്യാപകർ എന്നിവർ പങ്കെടുത്തു.