കെഎംസി മാള്‍, ഹൈടെക് അങ്കണവാടി; ഉദ്ഘാടനം ഇന്ന്
1491182
Tuesday, December 31, 2024 3:01 AM IST
കൊല്ലം: കോര്‍പ്പറേഷന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ഹൈടെക് അങ്കണവാടി, കമ്യൂണിറ്റി ഹാള്‍, 75 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ട്രാന്‍സ്ജെന്‍ഡേഴ്സ് പരിശീലന കേന്ദ്രം എന്നിവയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് നടത്തും.
താമരക്കുളം കെഎംസി മാളില്‍ നടക്കുന്ന സംയുക്ത ഉദ്ഘാടന ചടങ്ങില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ കെഎംസി മാളിന്റേയും മന്ത്രി ജെ. ചിഞ്ചുറാണി ഹൈടെക് അങ്കണവാടിയുടെയും മന്ത്രി കെ.ബി ഗണേഷ്കുമാര് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററിന്റേയും എം. മുകേഷ് എംഎല്‍എ ട്രാന്‍സ്ജെന്‍ഡേഴ്സ് പരിശിലന കേന്ദ്രത്തിന്റേയും ഉദ്ഘാടനം നിര്‍വഹിക്കും.
മേയര്‍ പ്രസന്നാ ഏണസ്റ്റ് അധ്യക്ഷയാകും. എന്‍.കെ. പ്രേമചന്ദ്രന് എംപി, എംഎല്‍എമാരായ പി.എസ്. സുപാല്‍, എം. നൗഷാദ്, സുജിത്ത് വിജയന്‍പിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപന്, ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, വ്യാപാരി വ്യവസായി സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
46582 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ 17.21 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കെഎംസി മാള്‍, 1.25 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍, 65 ലക്ഷം രൂപ ചെലവിലാണ് നിർമാണം പൂർത്തിയാക്കി യത്.