ഡോ. മൻമോഹൻ സിംഗിനെ കോൺഗ്രസ് അനുസ്മരിച്ചു
1491181
Tuesday, December 31, 2024 3:01 AM IST
കുണ്ടറ: പേരയം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ ഡോ. മൻമോഹൻ സിംഗിനെ അനുസ്മരിച്ചു.
മണ്ഡലം പ്രസിഡന്റ് എ.കെ. പ്രസന്ന കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അനീഷ് പടപ്പക്കര, സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജി വട്ടത്തറ, ആർഎസ്പി ജില്ലാ കമ്മിറ്റി അംഗം ഷാജി പേരയം, നീരൊഴുക്കിൽ സാബു, ജെ. സുനിൽ ജോസ്, കെ. രാജേന്ദ്രൻ പിള്ള, റെയ്ച്ചൽ ജോൺസൺ, ബി. സുരേഷ്, ടി.എ. അൽഫോൺസ്, എം.ആർ. ഷാ, ബി. സ്റ്റാഫോർഡ്, ഷൈല പ്രവീൺ, അരുൺ പാപ്പച്ചൻ, ജി. മാമച്ചൻ എന്നിവർ പ്രസംഗിച്ചു.
കുണ്ടറ: കോൺഗ്രസ് മൺട്രോതുരുത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡോ. മൻമോഹൻ സിംഗ് അനുസ്മരണം നടത്തി.
മണ്ഡലം പ്രസിഡന്റ് ഷിബു മൺട്രോ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ അനുസ്മരണ പ്രസംഗം നടത്തി. സിപിഐ ലോക്കൽ സെക്രട്ടറി എ. വിനോഷ്, കെജിഇയു കൊല്ലം ജില്ലാ സെക്രട്ടറി ശ്യാംദേവ് ശ്രാവണം, എസ്. സേതുനാഥ്, സുശീല ജയകുമാർ, അശോകൻ, അഖിൽ. ബി. ചന്ദ്രൻ, സമ്പത്ത് ലാൽ, പി. പ്രകാശ്, സുന്ദരേശൻ, അഖിൽ ചേമ്പും കണ്ടത്തിൽ, രാജേന്ദ്രൻ, അനീഷ് കുമാർ, ശ്രീജ വിനോദ്, ശ്രീജ അജി, പ്രകാശ് കൊച്ചു തോപ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
കുണ്ടറ: കേരള കോൺഗ്രസ് -ജേക്കബ് കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റി ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ അനുശോചന യോഗം നടത്തി.
കുണ്ടറ നിയോജകമണ്ഡലം പ്രസിഡന്റ് ഇ.ടി. ബാബു അധ്യക്ഷത വഹിച്ചു. യോഗത്തിൽ കേരള കോൺഗ്രസ് -ജേക്കബ് സംസ്ഥാന ജനറൽ സെക്രട്ടറി കല്ലട ഫ്രാൻസിസ്, ജില്ലാ വൈസ്പ്രസിഡന്റ് എഡ്വാർഡ് പരിച്ചേരി, ജില്ലാ ജനറൽ സെക്രട്ടറിയമാരായ അഡ്വ. പ്രവീൺകുമാർ, മിനി സത്യൻ, റാണി സുരേഷ്, പ്രജതാ, ടി.ഡി. സിറിൽ, എച്ച്. കെന്നഡി, മോഹനൻപിള്ള, ജോൺ ലോറൻസ്, ക്ലമന്റ്, സ്റ്റീഫൻ, രാജൻ, പാസ്കൾ തുടങ്ങിയവർ പ്രസംഗിച്ചു.