മഹാകവി പാലാ പുരസ്കാരം സമ്മാനിച്ചു
1491180
Tuesday, December 31, 2024 3:01 AM IST
കൊല്ലം: ചിന്താദീപത്തിന്റെ പത്താമത് മഹാകവി പാലാ പുരസ്കാരം കൊല്ലം പബ്ലിക് ലൈബ്രറിയിലെ സാവിത്രി ഹാളിൽ നടന്ന വാർഷിക സമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ കൊല്ലം മധു കവി ശ്രീജിത്ത് അരിയല്ലൂരിന് സമ്മാനിച്ചു. നീലേശ്വരം സദാശിവൻ അധ്യക്ഷത വഹിച്ചു.
ഡോ. മുരളീധരൻ നായർ, മുഖത്തല അയ്യപ്പൻ പിള്ള, പട്ടത്താനം സുനിൽ, പുന്തലത്താഴം ചന്ദ്രബോസ്, കിഷോർ മുളവന, ഷാജി. ജി. വെള്ളാപ്പള്ളിൽ, അലിസ്റ്റർ ജോസ് വിൽസൺ, വൈശാഖ്. പി. സുധാകർ, പ്രിൻസ് കല്ലട എന്നിവർ പ്രസംഗിച്ചു. മാക്സ് പെരേര രാഹുൽ അനുസ്മരണം നടത്തി.
തുടർന്ന് പാലാ പുരസ്കാര വിധികർത്താക്കളെ ആദരിക്കുകയും സചിന്തയുടെ ആകാശവാണി പരിപാടികളിൽ പങ്കെടുത്ത കുട്ടികളെ അനുമോദിക്കുകയും ചെയ്തു. കലാമത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. സചിന്ത റേഡിയോ ക്ലബ് അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.