എൻഎസ്എസ് കരയോഗം വാർഷികം
1491179
Tuesday, December 31, 2024 3:01 AM IST
കല്ലുവാതുക്കൽ: വരിഞ്ഞം വടക്ക് മഹാദേവ എൻഎസ്എസ് കരയോഗത്തിന്റേയും വരിഞ്ഞം വടക്ക് ശ്രീഭദ്ര വനിതാ സമാജത്തിന്റേയും വരിഞ്ഞം ശ്രീമഹാദേവർ ക്ഷേത്ര ഭരണസമിതിയുടേയും വാർഷിക പൊതുയോഗം നടത്തി.എൻഎസ്എസ് ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡന്റ് ആർ. ശശാങ്കൻ ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിബു റിപ്പോർട്ട് അവതരിപ്പിച്ചു. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് പരവൂർ മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി. പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു.
ഭരണസമിതി ഭാരവാഹികളായി ആർ. ശശാങ്കൻ ഉണ്ണിത്താൻ -പ്രസിഡന്റ്, ഷിബു -സെക്രട്ടറി, രാകേഷ്-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു. വനിതാ സംഘം ഭാരവാഹികളായി വിധു ചന്ദ്രൻ -പ്രസിഡന്റ് ശശികല -സെക്രട്ടറി, പുഷ്പാ ജനാർദനൻ -ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.