പുന്നാട് സർവീസ് സഹ. ബാങ്ക് ഭരണസമിതി ചുമതലയേറ്റു
1465685
Friday, November 1, 2024 7:22 AM IST
ഇരിട്ടി: പുന്നാട് സർവീസ് സഹകരണ ബാങ്കിന്റെ ഭരണ സമിതിയംഗങ്ങൾ ചുമതലയേറ്റു. പ്രസിഡന്റ് പി. കുട്ട്യപ്പയുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് ചുമതലയേറ്റത്. ഇരിട്ടി പാലം ബ്രാഞ്ചിലെ ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തിൽനടന്ന ചടങ്ങ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
മുൻ പ്രസിഡന്റ് പി.കെ. ജനാർദനൻ അധ്യക്ഷത വഹിച്ചു. ഇബ്രാഹി മുണ്ടേരി, പി.എ. നസീർ, എം.എം. മജീദ്, വി.ടി. തോമസ്, കെ. വേലായുധൻ, സി. അഷ്റഫ്, കെ.പി. ഷാജി, സമീർ പുന്നാട്, കെ. ഇബ്രാഹീം, ഒമ്പാൻഹംസ, തറാൽ ഈസ, കെ. പദ്മനാഭൻ, സി. ചാത്തുക്കുട്ടിനായർ, സെക്രട്ടറി കെ.സി. രാജീവ്, സി.കെ. ശശിധരൻ എന്നിവർ പ്രസംഗിച്ചു.