മാലിന്യം നിറഞ്ഞ് പഴശി പദ്ധതി പ്രദേശം
1465683
Friday, November 1, 2024 7:22 AM IST
ഇരിട്ടി: കണ്ണൂർ ജില്ലയുടെ കുടിവെള്ള സ്രോതസായ പഴശി പദ്ധതിയിലേക്ക് വീണ്ടും മാലിന്യ നിക്ഷേപം വ്യാപകം. ഇരിട്ടിയിൽ നിന്നും പേരാവൂർ റോഡിലേക്ക് കടക്കുന്നതിനുള്ള വൺവേയിൽ സർക്കാർ ഓഫിസിന് മുന്നിലെ പഴശി ജലാശയത്തിന്റെ സ്ഥലത്താണ് രാത്രിയുടെ മറവിൽ മാലിന്യ നിക്ഷേപം നടക്കുന്നത്. കഴിഞ്ഞദിവസം വർക്ക്ഷോപ്പ് മാലിന്യങ്ങൾ ചാക്കിൽ കെട്ടിയനിലയിൽ ഇവിടെ ഉപേക്ഷിച്ചിരുന്നു.
ഇരിട്ടി പുതിയ ബസ് സ്റ്റാൻഡിനു സമീപത്തെ കോംപ്ലക്സിൽ നിന്നും കക്കൂസ് മാലിന്യം പഴശി പദ്ധതിയിലേക്ക് ഒഴുക്കുന്നുവെന്ന പരാതിയും വ്യാപകമാണ്.
വ്യാപാര സ്ഥപനങ്ങളും കോളജും ഉൾപ്പെടെ പ്രവർത്തിക്കുന്ന കോംപ്ലക്സിലെ മാലിന്യ ടാങ്കിൽ നിന്നാണ് മലിന ജലം പദ്ധതിയിലേക്ക് ഒഴുക്കി വിടുന്നത്. വിദ്യാർഥികൾ കൂടുതലായി ശുചിമുറികൾ ഉപയോഗിക്കുന്ന സമയത്താണ് മലിനജലം പദ്ധതിയിലേക്ക് കൂടുതലായി ഒഴുക്കിവിടുന്നതെന്നാണ് ആരോപണം.