കടുവയ്ക്കായി തെരച്ചിൽ ഉൗർജിതമാക്കി
1494390
Saturday, January 11, 2025 5:53 AM IST
പുൽപ്പള്ളി: അമരക്കുനിയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയ്ക്കായി തെരച്ചിൽ ഉൗർജിതമാക്കി. കടുവ ഇവിടംവിട്ടുപോയിട്ടില്ലെന്നാണ് മനസിലാക്കുന്നതെന്ന് ചെതലത്ത് റേഞ്ച് ഓഫീസർ എം.കെ. രാജീവ് കുമാർ പറഞ്ഞു. കടുവ താവളമാക്കാൻ സാധ്യതയുള്ള കുറ്റിക്കാടുകൾ നിറഞ്ഞ തോട്ടങ്ങളിൽ കാമറകൾ സ്ഥാപിച്ച് കടുവയുടെ നീക്കങ്ങൾ നിരീക്ഷിക്കും.
പ്രദേശവാസികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അതേസമയം ജാഗ്രത പുലർത്തണമെന്നും റേഞ്ച് ഓഫീസർ പറഞ്ഞു. രാത്രിയും പുലർച്ചെയും യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കണം. ഈ വിഷയത്തിൽ വനംവകുപ്പ് ജീവനക്കാരും വളരെ ജാഗ്രതയോടെയാണ് ഇടപെടുന്നതെന്നും അദ്ദേഹം പറഞ്ഞു.