എന്.എം. വിജയന്റെ വീട് സന്ദർശിച്ച കെപിസിസി സമിതിക്കെതിരേ പരാതിയുമായി സിപിഎം
1494386
Saturday, January 11, 2025 5:53 AM IST
സുൽത്താൻ ബത്തേരി: എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യയെയും മരണകുറിപ്പ് പുറത്ത് വരികയും തുടർന്ന് പോലീസ് കേസ് അന്വേഷണം നടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വീട് സന്ദർശിച്ച കെപിസിസി സമിതിക്കെതിരേ പരാതിയുമായി സിപിഎം നേതാവ്.
കുടുംബത്തെയും ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് പരാതി നൽകിയവരെയും സ്വാധീനിക്കാൻ ശ്രമിച്ചെന്ന് കാണിച്ചാണ് സിപിഎം ജില്ലാ കമ്മിറ്റി അംഗം സുരേഷ് താളൂർ ആണ് പരാതിയുമായി രംഗത്തെത്തിയത്.
ഇതുമായി ബന്ധപ്പെട്ട് ഇദ്ദേഹം മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും കേസ് അന്വേഷിക്കുന്ന ബത്തേരി ഡിവൈഎസ്പിക്കും പരാതി നൽകി.