സംസ്ഥാന പഞ്ചഗുസ്തി ചാന്പ്യൻഷിപ്പ്: പുരുഷ വിഭാഗത്തിൽ വയനാടിന് രണ്ടാം സ്ഥാനം
1494652
Sunday, January 12, 2025 7:51 AM IST
പുൽപ്പള്ളി: കോഴിക്കോട് നടന്ന സംസ്ഥാന പഞ്ചഗുസ്തി ചാന്പ്യൻഷിപ്പിൽ വയനാട് ടീം പുരുഷ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി. പുരുഷ-യൂത്ത് വിഭാഗങ്ങളിലെ ചാന്പ്യൻ ഓഫ് ചാന്പ്യൻ പട്ടവും ജില്ലയ്ക്കു ലഭിച്ചു. പ്രോ പഞ്ച താരം സ്റ്റീവ് തോമസാണ് യൂത്ത് ആണ്‍കുട്ടികളുടെ വിഭാഗത്തിലും പുരുഷ വിഭാഗത്തിലും ചാന്പ്യൻ ഓഫ് ചാന്പ്യൻ. ചാന്പ്യൻഷിപ്പിൽ 17 വീതം സ്വർണവും വെള്ളിയും വെങ്കലവും ടീം കരസ്ഥമാക്കി.32 താരങ്ങൾ കേരള ടീമിൽ ഇടം പിടിച്ചു. വിജയികളെ ജില്ലാ പഞ്ചഗുസ്തി അസോസിയേഷൻ അനുമോദിച്ചു.